Flash News

പാക് വിമാനത്തില്‍ ഹെറോയിന്‍ കണ്ടെത്തിയെന്ന് ബ്രിട്ടന്‍



ലണ്ടന്‍: സുരക്ഷാഭീഷണിയെ തുടര്‍ന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ തടഞ്ഞുവച്ച പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സില്‍ (പിഐഎ) നിന്നും ഹെറോയിന്‍ കണ്ടെത്തി. തിങ്കളാഴ്ച യുകെ ബോര്‍ഡര്‍ ഏജന്‍സി (യുകെബിഎ) നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ കണ്ടെത്തിയത്. വിമാനത്തിലെ പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇസ്്‌ലാമാബാദില്‍നിന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് 2.50ന് ലണ്ടനിലെത്തിയ വിമാനത്തിലെ ജീവനക്കാരെ രണ്ടു മണിക്കൂറിലേറെ നേരം ചോദ്യംചെയ്യുകയും ചെയ്തിരുന്നു. പികെ 785 വിമാനത്തിലെ പൈലറ്റ് അടക്കമുള്ള ജീവനക്കാരെയാണ് യുകെബിഎ ചോദ്യംചെയ്തത്.
Next Story

RELATED STORIES

Share it