World

പാക് വിദേശകാര്യ മന്ത്രിയെ അയോഗ്യനാക്കി

ഇസ്‌ലാമാബാദ്: തിരഞ്ഞെടുപ്പ് സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയില്‍ പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖവാജ ആസിഫിനെ ഇസ്‌ലാമാബാദ് ഹൈക്കോടതി അയോഗ്യനാക്കി. ജൂണിനു ശേഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഖവാജ ആസിഫിനെ അയോഗ്യനാക്കിയത് ഭരണകക്ഷിയായ പാകിസ്താന്‍ മുസ്‌ലിംലീഗിന് (നവാസ്) കനത്ത തിരിച്ചടിയായിരിക്കുകയാണ്.
2013ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ യുഎഇയിലെ വര്‍ക്ക് പെര്‍മിറ്റ് സംബന്ധിച്ച വിവരം മറച്ചുവച്ചെന്നാണ് കേസ്.
ഇതുസംബന്ധിച്ചു മുന്‍ പാക് ക്രിക്കറ്റര്‍ ഇമ്രാന്‍ഖാന്റെ തഹ്‌രീകെ ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇസ്മാന്‍ ധര്‍ ആണ് പരാതി നല്‍കിയത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഖവാജ ആസിഫിനെതിരേ മല്‍സരിച്ച ധര്‍ പരാജയപ്പെടുകയായിരുന്നു.
ഖവാജ ആസിഫ് ഐഎംസിഎല്‍ കമ്പനിയിലുള്ള സ്ഥിരം ജോലിക്കാര്യം മറച്ചുവച്ചെന്നു കോടതി കണ്ടെത്തി. ഇതു ഭരണഘടന പ്രകാരം സത്യപ്രതിജ്ഞാ ലംഘനമാണെന്നു കോടതി നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it