Flash News

'പാക് മുസ്‌ലിംലീഗിന്റേത് പോലെയുള്ള പതാക ഇന്ത്യയില്‍ ഉയര്‍ത്തുന്നതു നിരോധിക്കണം'

ന്യൂഡല്‍ഹി: പാകിസ്താന്‍ മുസ്‌ലിംലീഗിന്റെ പതാകയെ പോലെയുള്ള അര്‍ധചന്ദ്രനും നക്ഷത്രവും ആലേഖനം ചെ യ്ത പച്ചനിറത്തിലുള്ള കൊടി ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു സുപ്രിംകോടതിയില്‍ ഹരജി. നിരവധി അഴിമതിക്കേസുകളിലെ പ്രതിയും സംഘപരിവാര സഹയാത്രികനുമായ ഉത്തര്‍പ്രദേശിലെ ശിയാ സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് പ്രസിഡന്റ് സഈദ് വസീം റിസ്‌വിയാണു ഹരജിക്കാരന്‍. പാകിസ്താന്‍ മുസ് ലിം ലീഗ് (ഖാഇജെ അഅ്‌സം) എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ പതാകയാണിതെന്നാണു റിസ്‌വി തന്റെ പൊതു താല്‍പര്യ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
ജസ്റ്റിസുമാരായ എന്‍ വി രമണ, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണ് ഇന്നലെ പരിഗണനയ്ക്കു വന്നത്. തങ്ങളുടേത് പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കുന്ന ബെഞ്ചല്ലെന്നും അതിനാല്‍, ഈ ഹരജി ഉചിതമായ ബെഞ്ചിന് കൈമാറണമെന്നും ജസ്റ്റിസ് രമണ വ്യക്തമാക്കി. ഇത്തരം കൊടികള്‍ കെട്ടിടത്തിനു മുകളിലും മറ്റു ദര്‍ഗകളിലും നാട്ടുന്നതു തടയണമെന്നാണു ഹരജിയിലെ ആവശ്യം. ഇത്തരം പതാകകള്‍ നാട്ടുന്നത് അനിസ്‌ലാമികം’ആണെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നുണ്ട്. ഈ കൊടി ഇസ്‌ലാമുമായി ബന്ധപ്പെട്ടതല്ലെന്നും ഇത് അന്തരീക്ഷത്തെ മലീമസമാക്കുന്നതാണെന്നും ഹരജിയില്‍ പറയുന്നു. പച്ചയും നക്ഷത്രവും ചന്ദ്രക്കലയും നക്ഷത്രങ്ങളെയും ഇസ്‌ലാമിന്റെ പേരില്‍ ഉപയോഗിക്കുന്ന വ്യക്തികള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും എതിരേ നടപടിയെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
കൂടാതെ, ശത്രുരാജ്യത്തെ പാര്‍ട്ടിയുടെ പതാക ഉ—പയോഗിക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരേ നടപടിയെടുക്കണമെന്നും ഹരജിയില്‍ പറയുന്നു.
1906ല്‍ മുഹമ്മദ് അലി ജിന്നയും നവാസ് വഖാറുല്‍ മാലിക്കും സ്ഥാപിച്ച മുസ്‌ലിം ലീഗിന്റേതാണു പച്ച പ്രതലത്തില്‍ അര്‍ധചന്ദ്രനും നക്ഷത്രവും ആലേഖനം ചെയ്ത പതാക. ഇത് ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ പതാകയാണെന്ന രീതിയിലാണു പരിഗണിക്കുന്നതെ ന്നും ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it