Flash News

പാക്-ബംഗ്ലാ അതിര്‍ത്തികളില്‍ ഫഌഡ്‌ലൈറ്റുകള്‍ സ്ഥാപിച്ചു



ന്യൂഡല്‍ഹി: ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനായി അതിര്‍ത്തിയില്‍ 647 കിലോമീറ്റര്‍ ദൂരത്തില്‍ ഫഌഡ്‌ലൈറ്റുകള്‍ സ്ഥാപിച്ചു. പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തിയിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.കഴിഞ്ഞ ഒരുവര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫഌഡ്‌ലൈറ്റുകള്‍ വന്നതോടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന സായുധ പ്രവര്‍ത്തകര്‍, അനധികൃത കുടിയേറ്റക്കാര്‍ തുടങ്ങിയവര്‍ക്കെതിരേ ജാഗ്രത പുലര്‍ത്താന്‍ സൈന്യത്തിന് സഹായകമാവും. അതിര്‍ത്തിയിലെ പദ്ധതികള്‍ക്ക് 5188 കോടിയാണ് കേന്ദ്രം അനുവദിച്ചത്. ഇതില്‍ ഇന്തോ-പാക്, ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തികളിലെ പദ്ധതികള്‍ക്ക് 2138 കോടി രൂപ നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it