പാക് പൗരന്‍ ഏറ്റുമുട്ടലില്‍ മരിച്ചു

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഉദ്ദംപൂര്‍ ആക്രമണത്തില്‍ പങ്കാളിയായ പാക് പൗരന്‍ അബു ഉക്കാഷ കൊല്ലപ്പെട്ടു. ലശ്കറെ ത്വയ്യിബ കമാന്‍ഡറടക്കം അഞ്ചുപേര്‍ രക്ഷപ്പെട്ടു. ഖൈബര്‍ പക്തുഖവ സ്വദേശിയായ ഉക്കാഷയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഉദ്ദംപൂര്‍ ആക്രമണവുമായി ബന്ധപ്പെട്ട് താഴ്‌വരയിലെ വിവിധ ഇടങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ഉക്കാഷയുടെ ഫോട്ടോ കണ്ടെടുത്തിരുന്നു.
Next Story

RELATED STORIES

Share it