Flash News

പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ അഫ്ഗാനില്‍ വെടിയേറ്റു മരിച്ചു



കാബുള്‍: പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ അഫ്ഗാനിസ്താനില്‍ വെടിയേറ്റു മരിച്ചു. 52കാരനായ നയ്യാര്‍ ഇഖ്ബാല്‍ റന ആണ് കൊല്ലപ്പെട്ടത്്. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടു അക്രമികള്‍ റനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നു പാക് അംബാസഡര്‍ ശാഹിദ് നസറുല്ലാ ഖാന്‍ അറിയിച്ചു. അക്രമത്തെ പാകിസ്താന്‍ അപലപിച്ചു. അക്രമികളെ പിടികൂടാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും അവര്‍ അഫ്ഗാനിസ്താനോട് ആവശ്യപ്പെട്ടു. പാക് അതിര്‍ത്തിയിലുള്ള ജലാലാബാദിലെ കോണ്‍സല്‍ ജനറല്‍ ആയിരുന്നു റന.
Next Story

RELATED STORIES

Share it