Flash News

പാക് ദേശീയ ദിനത്തിന് രാഷ്ട്രപതിയുടെ ആശംസ

പാക് ദേശീയ ദിനത്തിന് രാഷ്ട്രപതിയുടെ ആശംസ
X
Pranab-MUkherjee1

ന്യൂഡല്‍ഹി: നാളെ നടക്കുന്ന പാക്കിസ്താന്‍ ദേശീയ ദിനത്തിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ആശംസകള്‍ നേര്‍ന്നു. മാര്‍ച്ച് 23ന് നടക്കുന്ന ദേശീയ ദിനത്തിന് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്താന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും തന്റെ അഭിവാദ്യങ്ങളും ആശംസകളും നേരുന്നുവെന്ന് പാക്കിസ്താന്‍ പ്രസിഡന്റ് മമ്‌നൂന്‍ ഹുസൈന് അയച്ച സന്ദേശത്തില്‍ പ്രണാബ് മുഖര്‍ജി വ്യക്തമാക്കി.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനപരവും സൗഹാര്‍ദപരവുമായ സഹകരണത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യ-പാക് സഹകരണം മേഖലയെ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കുമെന്ന് തനിക്ക് ഉറച്ച ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  [related]
Next Story

RELATED STORIES

Share it