പാക് ചാനലുകളുടെ സംപ്രേഷണം നിര്‍ത്താന്‍ കേന്ദ്ര നിര്‍ദേശം

പാക് ചാനലുകളുടെ സംപ്രേഷണം നിര്‍ത്താന്‍ കേന്ദ്ര നിര്‍ദേശം
X


സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പാകിസ്താനി ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്താന്‍ കേന്ദ്ര നിര്‍ദേശം.  നിയമവിരുദ്ധമായി പാകിസ്താനി ചാനലുകള്‍ ജമ്മു കശ്മീരില്‍ സംപ്രേഷണം ചെയ്യുന്നത് ആശങ്കാജനകമാണെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി എം വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. ഇത്തരം ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മന്ത്രി നിര്‍ദേശം നല്‍കി. ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്ന പാകിസ്താനിലെയും സൗദിയിലെയും ചാനലുകള്‍ സ്വകാര്യ കേബിള്‍ ഓപറേറ്റര്‍മാര്‍ കശ്മീര്‍ താഴ്‌വരയില്‍ സംപ്രേഷണം ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സംസ്ഥാന ചീഫ് സെക്രട്ടറി ബി ബി വ്യാസിനെ നായിഡു കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ അംഗീകരിച്ച പട്ടികപ്രകാരം 888 സ്വകാര്യ ഉപഗ്രഹ ചാനലുകള്‍ക്കാണ് ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുമതി. കഴിഞ്ഞവര്‍ഷം ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പീസ് ടിവി ഇന്ത്യ നിരോധിച്ചിരുന്നു. അംഗീകാരമില്ലാത്ത എല്ലാ ചാനലുകളുടെയും സംപ്രേഷണം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഓപറേറ്റര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ സൗജന്യ ചാനലുകള്‍ ലഭ്യമാക്കുന്ന ഏഷ്യ ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റിന്റെ സിഗ്്‌നലുകള്‍ തടയാന്‍ വാര്‍ത്താവിനിമയ വകുപ്പ് ബഹിരാകാശ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ സൗജന്യ സംപ്രേഷണത്തിനുള്ള അനുമതിയുള്ളത് ദൂരദര്‍ശന്റെ ഡിഡി ഫ്രീ ഡിഷിനു മാത്രമാണ്.
Next Story

RELATED STORIES

Share it