പാക് ചന്തയില്‍ സ്ഫോടനം;15 മരണം
BY Sumeera SMR13 Dec 2015 8:16 PM GMT
Sumeera SMR13 Dec 2015 8:16 PM GMT
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഗോത്രമേഖലയില്‍ തിരക്കേറിയ ചന്തയിലുണ്ടായ സ്ഫോടനത്തില്‍ 15 പേര് മരിച്ചു. 50 പേര്‍ക്കു പരിക്കേറ്റു. കുറം ഗോത്ര ജില്ലാ തലസ്ഥാനമായ പാരാചിനാര് ഈദ്ഗാഹിലെ ഞായറാഴ്ച ചന്തയിലാണു സ്ഫോടനം. പരിക്കേറ്റവരില്‍ മിക്കവരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്നു ജില്ലാ ആശുപത്രി ഡോക്ടറെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്തു. ശിയാ ഭൂരിപക്ഷ മേഖലയിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം സൈനിക ചെക്പോസ്റ്റിനു സമീപം നടന്ന സ്ഫോടനത്തില്‍ സൈനികന് കൊല്ലപ്പെടുകയും നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMT