പാക് ഗായകന്‍ അദ്‌നാന്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം

ന്യൂഡല്‍ഹി: പാകിസ്താന്‍ ഗായകന്‍ അദ്‌നാന്‍ സമിക്ക് ജനുവരി ഒന്നു മുതല്‍ ഇന്ത്യന്‍ പൗര ത്വം അനുവദിച്ചു. മാനവികതയുടെ പേരില്‍ ഇന്ത്യയിലുള്ള തന്റെ താമസത്തിന് നിയമസാധുത നല്‍കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇന്നു മുതല്‍ അദ്‌നാന്‍ സമി ഇന്ത്യന്‍ പൗരനായിരിക്കുമെന്ന് അറിയിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് മന്ത്രാലയം അദ്ദേഹത്തിന്റെ വിസാ കാലാവധി മൂന്നു മാസത്തേക്കു നീട്ടി അനുവദിച്ചത്. പാകിസ്താനിലെ ലാഹോറില്‍ ജനിച്ച സമി 2001 മാര്‍ച്ച് 13നാണ് ആദ്യമായി സന്ദര്‍ശകവിസയി ല്‍ ഇന്ത്യയിലെത്തിയത്.
ഇസ്‌ലാമാബാദിലെ ഇന്ത്യ ന്‍ സ്ഥാനപതികാര്യാലയമായിരുന്നു അദ്ദേഹത്തിന് ഒരു വര്‍ഷത്തെ വിസ അനുവദിച്ചിരുന്നത്. പിന്നീട് പലതവണയായി വിസാ കാലാവധി നീട്ടുകയായിരുന്നു. 2010 മെയ് 27ന് അനുവദിച്ച അദ്ദേഹത്തിന്റെ പാകിസ്താന്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി 2015 മെയ് 26ന് അവസാനിച്ചതിനാലാണ് അദ്ദേഹം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയത്.

Next Story

RELATED STORIES

Share it