പാക് ഗവര്‍ണറുടെ മകനെ മോചിപ്പിച്ചു

-ഇസ്‌ലാമാബാദ്: അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പാക് താലിബാന്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ പാക് ഗവര്‍ണറുടെ മകനെ മോചിപ്പിച്ചു. ബലൂചിസ്താനിലെ കുച്‌ലാക്ക് മേഖലയില്‍ റെയ്ഡ് നടത്തിയാണ് പാക് സൈന്യം ഗവര്‍ണറുടെ മകനെ രക്ഷപ്പെടുത്തിയത്. ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ സംഭവം സ്ഥിരീകരിച്ചു. വിവാദ മതനിന്ദ നിയമവുമായി ബന്ധപ്പെട്ട് അംഗരക്ഷകന്‍ കൊലപ്പെടുത്തിയ പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിന്റെ മകനാണ് രക്ഷപ്പെട്ട ശഹ്ബാര്‍ തസീര്‍.
Next Story

RELATED STORIES

Share it