പാക് കരസേനാ മേധാവി അഫ്ഗാനില്‍

കാബൂള്‍: പാക് കരസേനാ മേധാവി ജനറല്‍ റഹീല്‍ ശരീഫ് ഇന്നലെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെത്തി. താലിബാനുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്നതുള്‍പ്പെടെയുള്ള സുരക്ഷാ വിഷയങ്ങളില്‍ ശരീഫ് അഫ്ഗാന്‍ നേതൃത്വവുമായി ചര്‍ച്ച നടത്തും.
സന്ദര്‍ശനവേളയില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായും മറ്റു സൈനിക, സൈനികേതര നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. അതിര്‍ത്തിയിലെ നിയന്ത്രണവും അഫ്ഗാനില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ശരീഫിന്റെ സന്ദര്‍ശനമെന്നു പാക് കരസേനാ ഓഫിസ് വക്താവ് ലഫ്റ്റനന്റ് ജനറല്‍ അസിം സലീം ബജ്‌വ അറിയിച്ചു.
ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തിനായി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പാകിസ്താനില്‍ സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് ശരീഫിന്റെ സന്ദര്‍ശനം.
Next Story

RELATED STORIES

Share it