Flash News

പാക് എയര്‍ലൈന്‍സ് ജീവനക്കാരെ ലണ്ടനില്‍ തടഞ്ഞുവച്ചു



ലണ്ടന്‍: സുരക്ഷാഭീഷണി ആരോപിച്ചു പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിലെ (പിഐഎ) 14 ജീവനക്കാരെ ലണ്ടനില്‍ തടഞ്ഞുവച്ചു. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ജീവനക്കാരെ രണ്ടു മണിക്കൂറിലേറെ നേരം ചോദ്യംചെയ്തു. സുരക്ഷാഭീഷണിയെ തുടര്‍ന്നാണ് ജീവനക്കാരെ തടഞ്ഞുവച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. പാകിസ്താനില്‍ നിന്ന് ലണ്ടനിലേക്ക് പോയ പാക് ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ പികെ 785 എന്ന വിമാനത്തിലെ ജീവനക്കാരെയാണ് തടഞ്ഞുവച്ചത്. പൈലറ്റ് അടക്കമുള്ള ജീവനക്കാരെയാണ് ബ്രിട്ടിഷ് പോലിസായ യുകെ ബോര്‍ഡര്‍ ഏജന്‍സി (യുകെബിഎ) ചോദ്യംചെയ്തത്. യാത്രക്കാരെയെല്ലാം പുറത്തിറക്കിയ ശേഷമാണ് ജീവനക്കാരെ താല്‍ക്കാലികമായി തടഞ്ഞുവച്ചതും ചോദ്യം ചെയ്തതും. വിമാനത്തില്‍ വിശദ പരിശോധന നടന്നതായും പിഐഎ വക്താവ് മശ്ഹൂദ് താജ്വാറിനെ ഉദ്ധരിച്ച് പാക് മാധ്യമം ഡോണ്‍ റിപോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ 11.30ന് ലാഹോറില്‍ തിരിച്ചെത്തേണ്ട വിമാനമായിരുന്നു ഇത്.അതേമസമയം, വിമാനജീവനക്കാരെ ഹീത്രൂ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിട്ടില്ലെന്നു പിഐഎ അറിയിച്ചു.
Next Story

RELATED STORIES

Share it