പാക് ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ദിര ആലോചിച്ചിരുന്നു ?

വാഷിങ്ടണ്‍: പാകിസ്താന്‍ അണ്വായുധങ്ങള്‍ വികസിപ്പിക്കുന്നതു തടയാന്‍ ആണവകേന്ദ്രങ്ങളില്‍ സൈനികാക്രമണം നടത്തുന്നത് ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പരിഗണിച്ചിരുന്നതായി വെളിപ്പെടുത്തല്‍. 'പാക് ആണവ വികസനത്തില്‍ ഇന്ത്യയുടെ പ്രതികരണം' എന്ന തലക്കെട്ടില്‍ യു.എസ്. ചാരസംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ) തയ്യാറാക്കിയ റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അമേരിക്ക പാകിസ്താന് അത്യാധുനിക യുദ്ധവിമാനമായ എഫ് 16 നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് ഇന്ദിരാഗാന്ധി ഇക്കാര്യം പരിഗണിച്ചതെന്നു സി.ഐ.എ. റിപോര്‍ട്ട് വ്യക്തമാക്കുന്നു. 1980ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിലേക്കു വീണ്ടും എത്തിയപ്പോഴായിരുന്നു ഇത്. 12 പേജുള്ള രേഖകള്‍ സി.ഐ.എ. വെബ്‌സൈറ്റിലാണു പ്രസിദ്ധീകരിച്ചത്.
ഇന്ത്യക്ക് പാകിസ്താന്റെ അണ്വായുധ വികസനത്തില്‍ കടുത്ത ആശങ്കയുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ആക്രമണത്തിന്റെ വക്കിലെത്തിയെന്നും രേഖ വ്യക്തമാക്കുന്നു. എന്നാല്‍, പാകിസ്താന്‍ ആണവ പ്രവര്‍ത്തനങ്ങളുടെ പുരോഗമനം കാത്തിരുന്നു കാണാം എന്ന തന്ത്രത്തില്‍ ആക്രമണശ്രമം നിര്‍ത്തിവയ്ക്കുകയായിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it