പാക് ആക്രമണം: അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് പലായനം തുടരുന്നു

ന്യൂഡല്‍ഹി: പാക് ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു. ഇന്ത്യ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയിലെ നൂറുകണക്കിന് ഗ്രാമങ്ങളില്‍ നിന്നായി ഏതാണ്ട് 76,000 ഗ്രാമീണരാണ് കൂട്ടത്തോടെ പലായനം ചെയ്തത്. അതിര്‍ത്തിയില്‍ നിന്ന് 5 കി.മീറ്റര്‍ അകലത്തിലുള്ള അറീനയിലെ ജനസംഖ്യ 18,500 ആണ്. എന്നാല്‍, പാക് ആക്രമണഭീതിയെ തുടര്‍ന്ന് പോലിസുകാരൊഴികെ അപൂര്‍വം ഗ്രാമീണര്‍ മാത്രമാണിപ്പോള്‍ ഇവിടെയുള്ളത്.
നാടുവിട്ടു പോയ പലരുടെയും കന്നുകാലികളും മറ്റും മോഷണം പോയതായി പരാതിയുണ്ട്. കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് ഗ്രാമീണരുടെ പ്രധാന തൊഴില്‍. അതിനാല്‍ തന്നെ സ്ഥിതി ശാന്തമായ ശേഷം തിരിച്ചു വന്നാല്‍ പോലും ഗ്രാമീണരുടെ ജീവിതം ദുസ്സഹമായിരിക്കുമെന്ന് അധികൃതര്‍ തന്നെ പറയുന്നു.
Next Story

RELATED STORIES

Share it