World

പാക്-അഫ്ഗാന്‍ അതിര്‍ത്തി വീണ്ടും തുറന്നു

കാബൂള്‍: ദിവസങ്ങള്‍ നീണ്ട സംഘര്‍ഷാവസ്ഥയ്ക്കു ശേഷം പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ പ്രധാനകവാടം ഇന്നലെ തുറന്നതായി ഇരുരാജ്യങ്ങളിലെയും സുരക്ഷാ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. തോര്‍ഖാം കവാടത്തിലുണ്ടായ സൈനിക ഏറ്റുമുട്ടലില്‍ നാലുപേര്‍ മരിച്ചിരുന്നു. ഇരുരാജ്യങ്ങളില്‍ നിന്നുമായി 20 സൈനികര്‍ക്കു പരിക്കേറ്റിരുന്നു.
കവാടത്തില്‍ പുതിയ സൈനിക ഉപരോധത്തിനുള്ള പാകിസ്താന്റെ പദ്ധതി അഫ്ഗാന്‍ അംഗീകരിക്കാന്‍ തയ്യാറാവാതിരുന്നാണ് സംഘര്‍ഷത്തിനു കാരണമായത്. ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ ധാരണയിലെത്തിയതായാണ് വിവരം. 15000ഓളം അഫ്ഗാനികള്‍ വ്യാപാരത്തിനും മറ്റുമായി ദിനംപ്രതി ഉപയോഗിച്ചു വരുന്ന കവാടമാണ് തോര്‍ഖാം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ഈ അതിര്‍ത്തിയിലൂടെയാണ് നിലനില്‍ക്കുന്നത്. അതിര്‍ത്തിയടച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് ട്രക്കുകളുടെ യാത്ര തടസ്സപ്പെട്ടു.
Next Story

RELATED STORIES

Share it