പാക് അന്വേഷണ സംഘം ഇന്ന് പത്താന്‍കോട്ട്

ന്യൂഡല്‍ഹി: പഞ്ചാബ് പത്താ ന്‍കോട്ട് വ്യോമകേന്ദ്രം ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യയില്‍ നിന്നു തെളിവുകള്‍ ശേഖരിക്കാന്‍ വന്ന പാകിസ്താന്‍ അന്വേഷണസംഘം തങ്ങളുടെ ഔദ്യോഗിക പരിപാടികള്‍ ആരംഭിച്ചു. ഇന്നലെ എന്‍ഐഎ പാക് സംഘത്തിന് മുന്നില്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ ങ്കുവച്ചു.ഇതുവരെ ഇന്ത്യ നടത്തിയ അന്വേഷണത്തിന്റെ പുരോഗതിയും അക്രമം ആസൂത്രണം ചെയ്തത് പാകിസ്താനിലാണെന്ന ഇന്ത്യയുടെ ആരോപണത്തിന് പിറകിലെ തെളിവുകളും 90 മിനിറ്റ് നീളുന്ന പ്രസന്റേഷനിലൂടെ എന്‍എഐ പാക് സംഘത്തിന് മുന്നില്‍ വിവരിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.ഇന്ന് സംഘം വ്യോ മകേന്ദ്രത്തില്‍ ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കും. പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള സംഘത്തെ വ്യോമകേന്ദ്രത്തിലേക്ക് കൊണ്ടു പോവുന്നതിനെതിരേ ചില കേന്ദ്രങ്ങളില്‍ നിന്നു വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സംഭവത്തിലൂടെ മോദി സര്‍ക്കാര്‍ പാകിസ്താന് മുന്നില്‍ അടിയറവ് പറഞ്ഞെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. അതിനിടെ, പാകിസ്താന്‍ സംഘത്തിന് അക്രമം നടന്ന സ്ഥലം മാത്രം സന്ദര്‍ശിക്കാനുള്ള അനുമതിയേ നല്‍കിയിട്ടിള്ളൂവെന്നും വ്യോമകേന്ദ്രത്തിലെ ഇതര ഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ സംഘത്തെ അനുവദിക്കില്ലെന്നും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.ആക്രമണത്തിന്റെ സാക്ഷികളുമായും പാക് സംഘം സന്ദര്‍ശനത്തിനിടയില്‍ സംസാരിക്കും. പഞ്ചാബ് പോലിസ് സൂപ്രണ്ട് സല്‍വീന്ദര്‍ സിങ്, അദ്ദേഹത്തിന്റെ സുഹൃത്ത് രാജേഷ് വര്‍മ, പാചകക്കാരന്‍ മദന്‍ ഗോപാല്‍, ആക്രമണത്തില്‍ പരിക്കേറ്റ 17 പേര്‍ എന്നിവരില്‍ നിന്നും സംഘം തെളിവെടുപ്പ് നടത്തും. എന്നാല്‍ എന്‍എസ്ജിയിലെയും ബിഎസ്എഫിലെയും സുരക്ഷാ ഉദ്യോഗസ്ഥരായ സാക്ഷികളുമായി കൂടിക്കാഴ്ച നടത്താന്‍ സംഘത്തിന് അനുവാദം നല്‍കിയിട്ടില്ല.ഒരു ഐഎസ്‌ഐ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് പാക് അന്വേഷണ സംഘത്തിലുള്ളത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ആദ്യമായാണ് പാകിസ്താനില്‍ നിന്ന് ഇത്തരത്തിലൊരു സംഘം ഇന്ത്യയിലെത്തുന്നത്. ഞായറാഴ്ച എന്‍ഐഎ ഉദ്യോഗസ്ഥരും പാകിസ്താന്‍ ഹൈക്കമ്മീഷണറും ചേര്‍ന്നാണ് പ്രത്യേക വിമാനത്തില്‍ കഴിഞ്ഞദിവസം ഡ ല്‍ഹിയിലെത്തിയ സംഘത്തെ സ്വീകരിച്ചത്.ജനുവരി രണ്ടിന് നടന്ന ആക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it