പാക് അംപയറിനെ ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ നിന്ന് പിന്‍വലിച്ചു
BY ajay G.A.G21 Oct 2015 7:43 AM GMT
ajay G.A.G21 Oct 2015 7:43 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഇപ്പോ ള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ നിന്ന് പാകിസ്താന് അംപയര്‍ അലീം ദാറിനെ പിന്‍വലിക്കാന്‍ ഐസിസി തീരുമാനിച്ചു. തിങ്കളാഴ്ച ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാലോചിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗം ശിവസേനയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റദ്ദാക്കിയതിനു പിന്നാലെയാ ണ് ഐസിസിയുടെ നീക്കം. ഈ ഞായറാഴ്ച മുംബൈയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ -ദക്ഷിണാഫ്രിക്ക അവസാന ഏകദിനത്തില്‍ ദാറിനെ അംപയറായി നില്ക്കാന് അനുവദിക്കില്ലെന്നും ശിവസേന ഭീഷണി മുഴക്കിയിരുന്നു.ഐസിസിയുടെ എലൈറ്റ് പാനലിലെ അംഗം കൂടിയായ ദാര്‍ ആദ്യ മൂന്ന് ഏകദിനങ്ങളിലും അംപയറായിരുന്നു. നാളെ ചെന്നൈയില്‍ നടക്കുന്ന നാ ലാം ഏകദിനത്തിലും അദ്ദേഹം അംപയറാവേണ്ടതായിരുന്നു.
Next Story
RELATED STORIES
പക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ നിസാരവല്‍ക്കരിച്ച് ഇറാന്; ' അത്...
20 April 2024 10:14 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT