Flash News

പാക്ക് സിനിമാ താരങ്ങള്‍ക്കെതിരെ ശിവസേന



മുബൈ: പാക്ക് സിനിമാ താരങ്ങള്‍ക്കെതിരെ ശിവസേന രംഗത്ത്.ബോളിവുഡിലെ പാക്ക് താരങ്ങളായ ഫവാദ് ഖാന്‍,മഹിറ ഖാന്‍ എന്നിവര്‍ക്കു നേരെയാണ് ശിവസേന വാളോങ്ങിയിരിക്കുന്നത്.ഇരുവരുടെയും പുതിയ ചിത്രത്തിന്റെ പ്രചരണത്തിന് മഹാരാഷ്ട്രയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് ശിവസേനാ നേതാവ് അക്ഷയ് ബര്‍ദാപുര്‍ക്കര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.പാക്കിസ്ഥാനി ഗായകന്‍ ഗുലാം അലിയെ സംഗീത പരിപാടി നടത്തുന്നതില്‍ നിന്നും വിലക്കിയതിനും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പര്യടനത്തിനെതിരെ രംഗത്തു വന്നതിനും പുറകെയാണ് സിനിമാ താരങ്ങള്‍ക്കെതിരെയും ശിവസേന രംഗത്തിറങ്ങിയിട്ടുള്ളത്.
Next Story

RELATED STORIES

Share it