Flash News

പാക്കിസ്താന്‍ അമേരിക്കയുടെ കോളനിയല്ലെന്ന്

പാക്കിസ്താന്‍ അമേരിക്കയുടെ കോളനിയല്ലെന്ന്
X
donald

[related] താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ ഉസാമാ ബിന്‍ ലാദനെ പിടികൂടാന്‍ സഹായിച്ച പാക് ഡോക്ടറെ ജയില്‍ മോചിതനാക്കുമെന്ന യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തിനെതിരെ പാക്കിസ്താന്‍. പാക്കിസ്താന്‍ അമേരിക്കയുടെ കോളനിയല്ലെന്നായിരുന്നു പാക് ആഭ്യന്തര മന്ത്രി നിസാര്‍ അലി ഖാന്‍ ഇതിനോട് പ്രതികരിച്ചത്.
പാക്കിസ്താന്‍ സര്‍ക്കാരാണ് ഡോക്ടര്‍ അഫ്രീദിയെ മോചിപ്പിക്കുന്ന കാര്യം തീരുമാനിക്കുക, അല്ലാതെ ഡൊണാള്‍ഡ് ട്രംപല്ലെന്നും നിസാര്‍ അലി വ്യക്തമാക്കി. പാക്കിസ്താന്‍ അമേരിക്കയുടെ കോളനിയല്ലെന്നും മറ്റു പരമാധികാര രാജ്യങ്ങളോട് ബഹുമാനത്തോടെ പെരുമാറാന്‍ ട്രംപ് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലാദനെ പിടികൂടാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയെ സഹായിച്ച ഷക്കീല്‍ അഫ്രീദിയെ ജയില്‍ മോചിതനാക്കുമെന്ന് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് പ്രഖ്യാപിച്ചിരുന്നു. താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ രണ്ടു മിനിറ്റിനകം പാക് ജയിലില്‍ തടവിലുള്ള അഫ്രീദിയെ മോചിപ്പിക്കുമെന്ന് ഒരു അഭിമുഖത്തില്‍ ആണ് ഡൊണാള്‍ഡ് വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it