Flash News

പാക്കിസ്താനില്‍ ഗര്‍ഭനിരോധന ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് നിരോധനം

പാക്കിസ്താനില്‍ ഗര്‍ഭനിരോധന  ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് നിരോധനം
X
contraceptive
ഗര്‍ഭനിരോധന ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ നല്‍കുന്നതിന് പാക്കിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി.
കുട്ടികളില്‍ ജിജ്ഞാസ ഉണര്‍ത്താന്‍ കാരണമാകുമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ടെലിവിഷനിലും റേഡിയോകളിലും ഗര്‍ഭനിരോധന വസ്തുക്കളുടെ പരസ്യം നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സദാചാരവിരുദ്ധമായ ദൃശ്യാവിഷ്‌കാരത്തിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം ജോഷ് ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പാക്കിസ്ഥാന്‍ നിരോധിച്ചിരുന്നു.
Next Story

RELATED STORIES

Share it