World

പാകിസ്താന് ചൈന അത്യാധുനിക മിസൈല്‍ ട്രാക്കിങ് സംവിധാനം കൈമാറി

ഹോങ്കോങ്: പാകിസ്താന് ചൈന അത്യാധുനിക മിസൈല്‍ ട്രാക്കിങ് സംവിധാനം കൈമാറിയതായി റിപോര്‍ട്ട്. മള്‍ട്ടി വാര്‍ഹെഡ് മിസൈലുകള്‍ വികസിപ്പിച്ചെടുക്കാനുള്ള പാക് സൈന്യത്തിന്റെ നീക്കങ്ങള്‍ ത്വരിത ഗതിയിലാക്കാനാണിതെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപോര്‍ട്ടില്‍ പറയുന്നു.
ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഗവേഷകനെ ഉദ്ധരിച്ചാണ് ചൈന മോണിങ് പോസ്റ്റ് വാര്‍ത്ത പുറത്തുവിട്ടത്. പാകിസ്താന്‍ ചൈനയ്ക്ക് എത്ര തുക നല്കിയെന്നോ കരാറിന്റെ മറ്റു വിശദാംശങ്ങളോ ലഭ്യമായിട്ടില്ല. എന്നാല്‍, സംവിധാനം പാകിസ്താന്‍ ഉപയോഗിച്ച് തുടങ്ങിയതായാണ് വിവരം.
ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലിന്റെ പരീക്ഷണപ്പറക്കല്‍ വിജയകരമായിരുന്നെന്ന്്് ഇന്ത്യ പ്രഖ്യാപിച്ച് അതേദിവസം തന്നെയാണ് ചൈനാ-പാക്  സഹകരണത്തിന്റെ പുതിയ വാര്‍ത്ത പുറത്തുവന്നത്. മിസൈല്‍ ട്രാക്കിങ് സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാകിസ്താനിലെത്തിയ ചൈനീസ് സംഘത്തിന് രാജകീയ സ്വീകരണവും പരിചരണവുമാണ് മൂന്നു മാസക്കാലം ലഭിച്ചതെന്നും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിനെ ഉദ്ധരിച്ച് പത്രം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര മിസൈലായ അഗ്‌നി 5ന്റെ പരീക്ഷണ വിക്ഷേപണത്തിന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ചൈന പാകിസ്താന് മിസൈല്‍ ട്രാക്കിങ് സംവിധാനം കൈമാറിയത് എന്നതും ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it