പാകിസ്താന്‍: 11 താലിബാന്‍ പ്രവര്‍ത്തകരുടെ വധശിക്ഷ സൈനിക മേധാവി ശരിവച്ചു

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ 11 പാക് താലിബാന്‍ പ്രവര്‍ത്തകരുടെ വധശിക്ഷാ വിധി സൈനിക മേധാവി റഹീല്‍ ഷരീഫ് ശരിവച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍, തട്ടിക്കൊണ്ടുപോവല്‍, സിവിലിയന്‍മാര്‍ക്കും സൈനിക-പോലിസ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ ആക്രമണങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷയെന്ന് സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2008ല്‍ വധശിക്ഷയ്ക്ക് കൊണ്ടുവന്ന മൊറട്ടോറിയം 2014ലെ പെഷാവര്‍ സ്‌കൂള്‍ ആക്രമണത്തിനുശേഷം പാകിസ്താന്‍ എടുത്തുകളഞ്ഞതിനു പിന്നാലെയാണ് കേസുകളില്‍ വിചാരണ ആരംഭിച്ചത്. 11 പേരുടെയും രഹസ്യവിചാരണ പൂര്‍ത്തിയാക്കിയ സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു.
സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചാലും സൈനിക മേധാവിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ശിക്ഷ നടപ്പാക്കാന്‍ സാധിക്കൂ. ശിക്ഷ നടപ്പാക്കുന്ന തിയ്യതി തീരുമാനിച്ചിട്ടില്ല. വിധിക്കെതിരേ അപ്പീല്‍ പോകാവുന്നതാണെന്നു പാക് അധികൃതര്‍ വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ടവരില്‍ നാലുപേര്‍ ഒരു പോലിസ് മേധാവിയുടെയും രണ്ട് സൈനികോദ്യോഗസ്ഥരുടെയും കൊലപാതകങ്ങളില്‍ പങ്കാളികളായതായി കുറ്റസമ്മതം നടത്തിയെന്നും സൈന്യം അറിയിച്ചു.
Next Story

RELATED STORIES

Share it