Flash News

പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്ന രാജ്യത്തിന്റെ ശത്രു: യു പി ഉപമുഖ്യമന്ത്രി

പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്ന രാജ്യത്തിന്റെ ശത്രു: യു പി ഉപമുഖ്യമന്ത്രി
X
കാണ്‍പൂര്‍: പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ്അലി ജിന്ന ഇന്ത്യയുടെ ശത്രുവാണെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. രാജ്യത്തിന്റെ ശത്രുവായ ഒരാളെ ആരും തന്നെ മനസില്‍ കൊണ്ടുനടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സംഭവം വിവാദമായിട്ടുണ്ട്.



അലിഗഡിലെ വിദ്യാര്‍ഥി യൂണിയന്‍ ഓഫിസില്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രം വച്ചതിന്റെ വിശദീകരണം ആവശ്യപ്പെട്ട് ബിജെപി എംപി സതിഷ് ഗൗതം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിന് കത്തെഴുതിയത് വിവാദമയിരുന്നു. ഇതിനെ തുടര്‍ന്ന് ഹിന്ദു വാഹിനി പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തുകയും അത് അക്രമാസക്തമാകുകയും ചെയ്തിരുന്നു. ഈ വിഷയത്തിലായിരുന്നു ഉപമുഖ്യമന്ത്രിയുടെ പ്രതികരണം.
Next Story

RELATED STORIES

Share it