World

പാകിസ്താന്‍ സുരക്ഷിതമല്ലെന്ന് പൗരന്‍മാര്‍ക്ക് യുഎസിന്റെ മുന്നറിയിപ്പ്‌

വാഷിങ്ടണ്‍: പാകിസ്താന്‍ സുരക്ഷിതമല്ലെന്നും പൗരന്‍മാര്‍ അവിടെക്കുള്ള യാത്ര പുനപ്പരിശോധിക്കണമെന്നും യുഎസ് മുന്നറിയിപ്പു നല്‍കി. പാകിസ്താനിലെ ബലൂചിസ്താന്‍, ഖൈബര്‍ പക്തുന്‍ഖ്വ എന്നിവിടങ്ങളിലേക്കു യാതൊരു കാരണവശാലും യാത്ര ചെയ്യരുതെന്നും സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
യുഎസിന്റെ പുതിയ യാത്രാ ഉപദേശക മാനദണ്ഡത്തിലെ റാങ്ക്‌ലിസ്റ്റില്‍ പാകിസ്താനെ മൂന്നാം സ്ഥാനത്തേക്കു തരംതാഴ്ത്തി. സുരക്ഷയെ മുന്‍നിര്‍ത്തി യാത്രയ്ക്കു തിരഞ്ഞെടുക്കാന്‍ കഴിയുന്ന രാജ്യങ്ങളെ നാല് റാങ്കുകളിലായാണു യുഎസ് തരംതിരിച്ചിരിക്കുന്നത്.
ഒന്നാംറാങ്ക് നല്‍കിയിരിക്കുന്ന രാജ്യങ്ങള്‍ യാത്രയ്ക്ക് ഏറ്റവും സുരക്ഷിതമാണെന്നാണു വിലയിരുത്തുന്നത്. ഇന്ത്യക്ക് പട്ടികയില്‍ രണ്ടാംറാങ്ക് ആണ്. അഫ്ഗാനിസ്താന് പട്ടികയില്‍ നാലാം റാങ്കാണ് നല്‍കിയിരിക്കുന്നത്.
സായുധ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കുന്നെന്ന് ആരോപിച്ച് നേരത്തെ പാകിസ്താനു നല്‍കിവന്നിരുന്ന സാമ്പത്തിക സഹായം യുഎസ് നിര്‍ത്തലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിനിടെയാണ് പാകിസ്താനെ റാങ്ക്‌ലിസ്റ്റില്‍ നിന്നു തരംതാഴ്ത്തിയുള്ള യുഎസ് നടപടി.
Next Story

RELATED STORIES

Share it