പാകിസ്താന്‍ വെടിവയ്പ്; രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു


ജമ്മു: പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. പാക്-ഇന്ത്യ സൈനിക മേധാവികള്‍ വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെട്ട് ഒരാഴ്ച്ച തികയുന്നതിന് മുമ്പായാണ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം വെടിവച്ചത്. സംഭവത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. പ്രഗ്‌വാള്‍ മേഖലയിലെ അതിര്‍ത്തിയില്‍ ഇന്നലെ രാവിലെയാണ് വെടിവയ്പ് ആരംഭിച്ചത്. വെടിയേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പാക് ആക്രമണത്തില്‍ പ്രദേശവാസികള്‍ക്കും പരിക്കേറ്റുവെന്നാണു വിവരം. പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കിയെന്നും ബിഎസ്എഫ് അധികൃതര്‍ അറിയിച്ചു.
അതേസമയം ജമ്മുകശ്മീര്‍ അതിര്‍ത്തിയിലെ പാക് നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് തടഞ്ഞു. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ഇയാളില്‍ നിന്ന് എകെ 47നും മാഗസിനുകളും കണ്ടെടുത്തതായും ബിഎസ്എഫ് അറിയിച്ചു.


Next Story

RELATED STORIES

Share it