Flash News

പാകിസ്താന്‍ വിസ അനുവദിച്ചു; കുല്‍ഭൂഷണ്‍ ജാദവിനെ ഭാര്യയ്ക്കും അമ്മയ്ക്കും സന്ദര്‍ശിക്കാം

പാകിസ്താന്‍ വിസ അനുവദിച്ചു; കുല്‍ഭൂഷണ്‍ ജാദവിനെ ഭാര്യയ്ക്കും അമ്മയ്ക്കും സന്ദര്‍ശിക്കാം
X
ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്താന്‍ വിസ അനുവദിച്ചു. ന്യൂഡല്‍ഹിയിലുള്ള പാകിസ്താന്‍ ഹൈക്കമ്മീഷനാണ് വിസ അനുവദിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പാകിസ്താനിലെ ദേശീയ സുരക്ഷാ സമിതി അനുമതി നല്‍കിയതോടെയാണ്  അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അവസരം ഒരുങ്ങിയത്.



ചാരവൃത്തി ആരോപിച്ചാണ് നാവികസേനാ മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാധവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് അദ്ദേഹത്തെ കാണാന്‍ അനുമതി നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ പലതവണ നിഷേധിച്ചിരുന്നു.
നാവികസേനയില്‍നിന്ന് വിരമിച്ചശേഷം ബിസിനസ് ആവശ്യത്തിനായി ഇറാനിലെത്തിയ ജാദവിനെ അവിടെനിന്ന് തട്ടിക്കൊണ്ടു പോയെന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഇറാന്‍ വഴി പാകിസ്താനില്‍ കടന്ന ജാദവിനെ അറസ്റ്റ് ചെയ്തുവെന്നാണ് പാകിസ്താന്റെ അവകാശവാദം.
ഭാര്യയ്ക്കും അമ്മയ്ക്കും കുല്‍ഭൂഷണ്‍ ജാദവിനെ ഇസ്ലാമാബാദിലെത്തി കാണാമെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. കുല്‍ഭൂഷണിന്റെ ഭാര്യയും അമ്മയും വാഗാ അതിര്‍ത്തിവഴി ഞായറാഴ്ച പാകിസ്താനിലെത്തുമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ചയാവും അവര്‍ കുല്‍ഭൂഷണുമായി കൂടിക്കാഴ്ച നടത്തുക.
Next Story

RELATED STORIES

Share it