പാകിസ്താന്‍ അഗസ്ത വിമാനങ്ങള്‍ വാങ്ങും

ഇസ്‌ലാമാബാദ്: അഗസ്താ വെസ്റ്റ്‌ലാന്റ് വിമാനങ്ങള്‍ വാങ്ങുന്നതിനായി പാകിസ്താനും ഇറ്റാലിയന്‍ വ്യോമയാന വ്യവസായ ഭീമന്‍ഡമാരായ ലിയനാര്‍ഡോ ഫിന്‍ മെക്കാനിക്കയും കരാറിലെത്തി. പാകിസ്താനിലെ ഇറ്റാലിയന്‍ അംബാസഡര്‍ സ്റ്റെഫാനോ പോണ്‍ടെര്‍കോവോയുടെ സാന്നിധ്യത്തില്‍ ഇസ്‌ലാമാബാദില്‍ വച്ചായിരുന്നു കരാറിലൊപ്പുവച്ചത്. അഗസ്താ വെസ്റ്റ്‌ലാന്റ് എഡബ്ല്യൂ 139 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ അടുത്തവര്‍ഷത്തോടെ പാകിസ്താനു വിതരണംചെയ്തുതുടങ്ങാമെന്നു പ്രതീക്ഷിക്കുന്നതായി ഫിന്‍ മെക്കാനിക്ക അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it