പാകിസ്താന്റെ മല്‍സരം റദ്ദാക്കി

കൊല്‍ക്കത്ത: ബംഗാളിനെതിരേ ഇന്നു കൊല്‍ക്കത്തയില്‍ നടക്കാനിരുന്ന പാകിസ്താന്റെ സന്നാഹ മല്‍സരം റദ്ദാക്കി. സുരക്ഷ സംബന്ധിച്ച ആശങ്കകളെത്തുടര്‍ന്ന് പാക് ടീം എത്താന്‍ വൈകുന്നതിനാലാണ് മല്‍സരം ഉപേക്ഷിച്ചത്. ഇന്നലെയാണ് പാക് സര്‍ക്കാര്‍ ടീമിന് ഇന്ത്യയിലേക്ക് പോവാന്‍ അനുമതി നല്‍കിയത്.
ഇന്ന് രാവിലെയോ വൈകീട്ടോ മാത്രമേ പാക് ടീം ഇന്ത്യയിലെത്തുകയുള്ളൂ. അതുകൊണ്ടു തന്നെ മല്‍സരം നടക്കുക ബുദ്ധിമുട്ടാണ്- ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വക്താവ് പറഞ്ഞു.
Next Story

RELATED STORIES

Share it