പാകിസ്താനെ തകര്‍ത്ത് ഇന്ത്യക്ക് കിരീടം

ക്വാലാലംപൂര്‍ (മലേസ്യ): ചിരവൈരികളായ പാകിസ്താനെ തരിപ്പണമാക്കി ഇന്ത്യ എട്ടാമത് ജൂനിയര്‍ പുരുഷ ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ കിരീടം ചൂടി. ഫൈനലില്‍ രണ്ടിനെതിരേ ആറു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.
നാലു ഗോള്‍ നേടിയ ഹര്‍മന്‍പ്രീത് സിങിന്റെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യക്ക് ആധികാരിക ജയം നേടിക്കൊടുത്തത്. 10, 15, 30, 53 മിനിറ്റുകളിലാണ് ഹര്‍മന്‍പ്രീത് ലക്ഷ്യംകണ്ടത്. അര്‍മാന്‍ ഖുറേഷും മന്‍പ്രീത് സിങ് ജൂനിയറുമാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. ആദ്യപകുതിയില്‍ 3-1ന്റെ ലീഡ് പിടിച്ച ഇന്ത്യ രണ്ടാം പകുതിയിലും ഇതേ പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു. 14 ഗോളുകള്‍ ടൂര്‍ണമെന്റില്‍ അടിച്ചുകൂട്ടിയ ഹര്‍മന്‍പ്രീത് സിങാണ് ടോപ്‌സ്‌കോറര്‍.
Next Story

RELATED STORIES

Share it