പാകിസ്താനും ബംഗ്ലാദേശിനും ഇന്നു നിര്‍ണായകം

ധക്ക: ഏഷ്യാ കപ്പിന്റെ ഫൈനലിലേക്ക് മുന്നേറാന്‍ ജയം കൂടിയേ തീരുവെന്ന സമ്മര്‍ദ്ദവുമായി പാകിസ്താന്‍ ഇന്നു ബംഗ്ലാദേശുമായി ഏറ്റുമുട്ടും. അവസാനമായി കളിച്ച മല്‍സരങ്ങളില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇരുടീമും പാഡണിയുന്നത്.
ബംഗ്ലാദേശ് കഴിഞ്ഞ മല്‍സരത്തില്‍ കരുത്തരായ ശ്രീലങ്കയെ അട്ടിമറിച്ചപ്പോള്‍ പാകിസ്താന്‍ യുഎഇയെ മറികടക്കുകയായിരു ന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്ന് രണ്ടു ജയവും ഒരു തോല്‍വിയുമടക്കം ബംഗ്ലാദേശിന് നാലു പോയിന്റാണുള്ളത്. രണ്ടു കളികളില്‍ നിന്ന് ഓരോ ജയവും തോല്‍വിയുമുള്‍പ്പെടെ പാകിസ്താന് രണ്ടു പോയിന്റേയുള്ളൂ.
ബൗളിങ് നിര മികച്ച പ്രകടനം കാഴ്ചയ്ക്കുന്നുണ്ടെങ്കിലും ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരതയില്ലായ്മയാണ് പാകിസ്താനെ അലട്ടുന്നത്. ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ ഇന്ത്യക്കെതിരേ കേവലം 83 റണ്‍സിന് പാകിസ്താന്‍ പുറത്തായിരുന്നു. യുഎഇയ്‌ക്കെതിരായ രണ്ടാമത്തെ മല്‍സരത്തില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ എളുപ്പത്തില്‍ പുറത്തായപ്പോള്‍ മധ്യനിരയുടെ പ്രകടനമാണ് പാകിസ്താനെ രക്ഷിച്ചത്.
Next Story

RELATED STORIES

Share it