പാകിസ്താനില്‍ സ്‌ഫോടനം; എട്ടു മരണം

ഇസ്‌ലാമാബാദ്: സുരക്ഷാ സൈന്യത്തെ ലക്ഷ്യമാക്കി ക്വറ്റയില്‍ നടന്ന ആക്രമണത്തില്‍ അഞ്ചു സാധാരണക്കാര്‍ ഉള്‍പ്പെടെ എട്ടു മരണം. നിരവധി പേര്‍ക്കു പരിക്കേറ്റു. അതിര്‍ത്തി സുരക്ഷാവിഭാഗമായ ഫ്രോണ്ടിയര്‍ കോറിന്റെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ചെത്തിയ മോട്ടോര്‍ബൈക്ക് ഇടിച്ചുകയറ്റിയാണ് സ്‌ഫോടനം നടത്തിയത്. ആക്രമണ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു.
ആക്രമണത്തെ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അപലപിച്ചു. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികില്‍സ നല്‍കുമെന്നും ആക്രമികള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും നവാസ് ശരീഫ് വ്യക്തമാക്കി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്.
Next Story

RELATED STORIES

Share it