Flash News

പാകിസ്താനില്‍ സ്‌ഫോടനം, 85 പേര്‍ മരിച്ചു

പാകിസ്താനില്‍ സ്‌ഫോടനം, 85 പേര്‍ മരിച്ചു
X


ലാഹോര്‍ പാകിസ്ഥാനിലെ ക്വറ്റയില്‍ തിരഞ്ഞെടുപ്പുയോഗത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 85 പേര്‍ കൊല്ലപ്പെട്ടു. 120ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മരണമടഞ്ഞവരില്‍ ബലൂചിസ്താന്‍ അവാമി പാര്‍ട്ടി സ്ഥാനാര്‍ഥി നവാബ്‌സാദ സിറാജ് റൈയ്‌സാനിയും ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയുമുയരാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.
ബലൂചിസ്താന്റെ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയ്ക്കടുത്ത് മസ്ടൂങ്ങിലാണ് സഫോടനമുണ്ടായത്. ഇതിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് ബന്നു എന്ന സ്ഥലത്തുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it