World

പാകിസ്താനില്‍ സിഖ് ന്യൂനപക്ഷ നേതാവ് വെടിയേറ്റു മരിച്ചു

ഇസ്്‌ലാമാബാദ്: പാകിസ്താനിലെ പെഷാവറില്‍ സിഖ് ന്യൂനപക്ഷ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ചരണ്‍ജിത് സിങ് (52) വെടിയേറ്റു മരിച്ചു. ചൗക് പ്രദേശത്തെ ചരണ്‍ജിത് സിങിന്റെ കടയില്‍ വച്ചാണ് അക്രമി അദ്ദേഹത്തെ വെടിവച്ചത്. ചരണ്‍ജിത് സിങ് സംഭവസ്ഥലത്തു തന്നെ മരിച്ചതായും അക്രമി ഓടിരക്ഷപ്പെട്ടതായും പോലിസ് സൂപ്രണ്ട് അറിയിച്ചു. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. ചരണ്‍ജിത് സിങിന്റെ കൊലപാതകം സിങ് ജനതയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it