പാകിസ്താനില്‍ വെള്ളപ്പൊക്കം; 53 മരണം

ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 53 പേര്‍ മരിച്ചു. കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയ കനത്ത മഴയില്‍ ഖൈബര്‍ പക്ഷ്തൂണ്‍ഖ്വാ, കശ്മീര്‍, ഗിലിഗിറ്റ്-ബള്‍ട്ടിസ്ഥാന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. മണ്‍സൂണിനു മുമ്പുള്ള വേനല്‍മഴ കനത്തതാണു വെള്ളപ്പൊക്കത്തിനു കാരണമായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശവാസികളോടു ഗ്രാമങ്ങള്‍ വിട്ട് സുരക്ഷിതസ്ഥാനത്തേക്കു മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ നിരവധിപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള വസ്തുക്കള്‍ എത്തിച്ചുവരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നടപടികള്‍ പരാജയമാണെന്നു ഗ്രാമവാസികള്‍ മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞവര്‍ഷമുണ്ടായ വേനല്‍മഴക്കെടുതിയില്‍ നിരവധി മരണങ്ങളടക്കം വന്‍ നാശനഷ്ടം സംഭവിച്ചിരുന്നു.
Next Story

RELATED STORIES

Share it