Flash News

പാകിസ്താനില്‍ മുസ്ലീം ഇതര വോട്ടര്‍മാരുടെ എണ്ണത്തില്‍ 30% വര്‍ധന; മുന്നില്‍ ഹിന്ദുക്കള്‍

പാകിസ്താനില്‍ മുസ്ലീം ഇതര വോട്ടര്‍മാരുടെ എണ്ണത്തില്‍ 30% വര്‍ധന; മുന്നില്‍ ഹിന്ദുക്കള്‍
X
ഇസ്ലാമാബാദ്: പാകിസ്താനില്‍ മുസ്ലീം ഇതര വോട്ടര്‍മാരുടെ എണ്ണത്തില്‍ 30ശതമാനം വര്‍ധന. മതം തിരിച്ചുള്ള കണക്കില്‍ മുസ്ലീം ഇതര വിഭാഗത്തില്‍ ഹിന്ദുവോട്ടര്‍മാരാണ് മുന്നിലുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വര്‍ധനയുണ്ടായിരിക്കുന്നത്. മൊത്തം 3.63ദശലക്ഷം മുസ്ലീം ഇതര വോട്ടര്‍മാരാണുള്ളത്. 2013ല്‍ ഇത് 2.77 ദശലക്ഷമായിരുന്നു. ഇതില്‍ ഹിന്ദുക്കളുടെ എണ്ണം 1.77ദശലക്ഷമാണ്. അഞ്ച് വര്‍ഷം മുന്‍പ് ഹിന്ദു വോട്ടര്‍മാരുടെ എണ്ണം 1.40 ദശലക്ഷമായിരുന്നു.



ജൂലൈ 25ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ഡോണ്‍ ന്യൂസ് പേപ്പര്‍ റിപോര്‍ട്ട് ചെയ്തു.ക്രിസ്ത്യാനികളാണ് രണ്ടാമത്. 1.64 കോടിയാണ് ഇവരുടെ എണ്ണം. പാഴ്‌സി വോട്ടര്‍മാരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ജൂലായ് 25നും 27നുമായി തെരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. അന്തിമ തീരുമാനം പ്രസിഡന്റിന്റേതാണ്. മെയ് 31ന് നിലവിലെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും.
അതിനിടെ, പാകിസ്താനില്‍ മുന്‍ ചീഫ് ജസ്റ്റിസ് നാസിറുല്‍ മുല്‍കിനെ ഇടക്കാല പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. നിലവിലെ ദേശീയ, പ്രവിശ്യാ സര്‍ക്കാരുകളുടെ കാലാവധി 31ന് അവസാനിക്കുന്നതിനാലാണ്് ജൂലൈ 25നു തിരഞ്ഞെടുപ്പു കഴിയുന്നതു വരെ ഇടക്കാല പ്രധാനമന്ത്രിയെ നിയമിച്ചത്്. നാസിറുല്‍ മുല്‍കിനെതിരേ പാകിസ്താനില്‍ ആരും എതിര്‍പ്പ് ഉന്നയിക്കില്ലെന്നു പ്രതിപക്ഷ നേതാവ് സയിദ് ഖുര്‍ഷിദ് അഹ്മദ് ഷായോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ഷാഹിദ് ഖാഖാന്‍ അബ്ബാസി അഭിപ്രായയപ്പെട്ടു. ഇടക്കാല പ്രധാനമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്് ആഴ്ചകളോളമായി ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ശക്തമായ വാഗ്വാദം നിലനില്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it