പാകിസ്താനില്‍ ഭൂകമ്പം: 2 മരണം

ഇസ്‌ലാമാബാദ്/കാബൂള്‍: പാകിസ്താനിലുണ്ടായ ഭൂകമ്പത്തില്‍ രണ്ടുപേര്‍ മരിച്ചു. നാലു പേര്‍ക്കു പരിക്കേറ്റു. ഇന്നലെ വൈകീട്ട് 3.58ഓടു കൂടിയാണ് പാകിസ്താന്റെ വിവിധ ഭാഗങ്ങളിലും അഫ്ഗാന്‍, താജികിസ്താന്‍ അതിര്‍ത്തി മേഖലകളിലുമായി റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. പാക് അധീന കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. വടക്കേ ഇന്ത്യയിലും ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. അഫ്ഗാന്‍ തലസ്ഥാനം കാബൂളില്‍നിന്ന് 282 കിലോമീറ്റര്‍ വടക്കുള്ള അഷ്‌കശാമിനു സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

പെഷാവര്‍, ചിത്രാല്‍, സ്വാത്, ഗില്‍ജിത്, ഫൈസാബാദ്, ലാഹോര്‍ മേഖലകളില്‍ ശക്തമായ ചലനങ്ങളുണ്ടായതായി റേഡിയോ പാകിസ്താന്‍ റിപോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ തലസ്ഥാനം കാബൂളിലും പാക് തലസ്ഥാനം ഇസ്‌ലാമാബാദിലും പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഹിന്ദുക്കുഷ് മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു.
Next Story

RELATED STORIES

Share it