Flash News

പാകിസ്താനില്‍ ബോംബാക്രമണം : മൂന്നുപേര്‍ മരിച്ചു



ഇസ്്‌ലാമാബാദ്: പാകിസ്താനിലെ  ബലൂചിസ്താനില്‍ ഇന്നലെ നടന്ന ബോംബാക്രമണത്തില്‍മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ മരിച്ചു. അഡീഷനല്‍ ഇന്‍സ്‌പെക്റ്റര്‍ ജനറല്‍ ഹമീദ് ഷക്കീലും അദ്ദേഹത്തിന്റെ ഡ്രൈവറുമാണ് മരണപ്പെട്ടത്. ഉദ്യോഗസ്ഥന്‍ സഞ്ചരിച്ച വാഹനത്തിന് കുറുകെ ശരീരത്തില്‍ ബോംബ് കെട്ടിവച്ച് അക്രമി ചാടുകയായിരുന്നു. സ്‌ഫോടനത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് പുറമെ ഒരു പോലിസ് ഉദ്യോഗസ്ഥനും മരണപ്പെട്ടിട്ടുണ്ട്. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം തഹ്‌രീകെ  താലിബാന്‍ ഏറ്റെടുത്തു. ബലൂചിസ്താനില്‍ അടുത്തിടെ തുടര്‍ച്ചയായി ബോംബാക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 180 പേര്‍ക്ക് വിവിധ അക്രമസംഭവങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it