പാകിസ്താനില്‍ നിന്നുള്ള 90 ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം

ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നുള്ള 90ഓളം ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. പാകിസ്താനില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയവര്‍ക്കാണ് പൗരത്വം നല്‍—കിയത്. പൊതുചടങ്ങില്‍ വച്ചാണ് ജില്ലാ കലക്ടര്‍ വിക്രാന്ത് പാണ്ഡെ ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കു വന്ന ഹിന്ദുക്കള്‍ക്കും സിഖ് മതക്കാര്‍ക്കും പൗരത്വം അനുവദിക്കാമെന്ന് 2016ലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തത്. ഗുജറാത്തിലെ അഹ്മദാബാദ്, ഗാന്ധിനഗര്‍, കുച് ജില്ലകളിലെ കലക്ടര്‍മാര്‍ക്കായിരുന്നു ഈ അധികാരം ലഭിച്ചത്. 2016ല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്നശേഷം 90 പേരെയാണ് അഹ്മദാബാദില്‍ പൗരന്മാരാക്കിയത്.
Next Story

RELATED STORIES

Share it