World

പാകിസ്താനില്‍ തീവ്രവാദ വിരുദ്ധ യോഗം; ഇന്ത്യ പങ്കെടുക്കും

ഇസ്‌ലാമാബാദ്: തീവ്രവാദ വിരുദ്ധ നിയമം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ഷാങ്ഹായ് സഖ്യ രാജ്യങ്ങളുടെ യോഗം ഇസ്‌ലാബാദില്‍ നടക്കും. യോഗത്തില്‍ ഇന്ത്യന്‍  പ്രതിനിധി പങ്കെടുക്കുമെന്നു പാക് വിദേശകാര്യ മന്ത്രി അറിയിച്ചു. ഇക്കാര്യം ഇന്ത്യയും സ്ഥിരീകരിച്ചു. 23 ല്‍ 25 വരെയാണ് യോഗം. ആദ്യമായാണ് പാകിസ്താനില്‍ ഇത്തരത്തില്‍ യോഗം വിളിക്കുന്നത്. ചൈന, കസാഖിസ്താന്‍, കിര്‍ഗിസ്താന്‍, ഇന്ത്യ, റഷ്യ, താജിക്കിസ്താന്‍, ഉസ്ബകിസ്താന്‍, പാകിസ്താന്‍ എന്നീ എട്ടു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് നിയമ വിദഗ്ധ സമിതി യോഗത്തില്‍ പങ്കെടുക്കുക.
അതേസമയം ഇന്ത്യയുടെയും പാകിസ്താന്റെയും പങ്കാളിത്തം ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന് (എസ്‌സിഒ)ഗുണകരമാവുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങ് അഭിപ്രാപ്പെട്ടു. ഇന്ത്യയെയും പാകിസ്താനെയും  കഴിഞ്ഞ വര്‍ഷം അവസാനമാണ് എസ്‌സിഒ അംഗങ്ങളായി അംഗീകരിച്ചത്. ഇതോടെ അന്താരാഷ്ട്ര സമൂഹം എസ്‌സിഒയില്‍ നിന്ന് കൂടുതല്‍  പ്രതീക്ഷിക്കുമെന്നും ബെയ്ജിങില്‍ നടന്ന 13ാമത് എസ്‌സിഒ സെക്യൂരിറ്റി കൗണ്‍സില്‍  സെക്രട്ടറിമാരുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
സായുധസംഘത്തിനും വിഘടനവാദത്തിനുമെതിരേയാണ് എസ്‌സിഒ പ്രവര്‍ത്തനമെന്ന് ഷി ജിന്‍പെങ് പറഞ്ഞു. സമാപന യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ദേശീയ  സുക്ഷാ ഉപദേഷ്ടാവ് രജീന്ദര്‍ ഖന്ന, പാകിസ്താനെ പ്രതിനിധീകരിച്ച് എന്‍എസ്എ നാസര്‍ ഖാന്‍ ജാന്‍ജ്വ എന്നിവരും പങ്കെടുത്തിരുന്നു. ജൂണ്‍ ഒമ്പത്, പത്ത് തിയ്യതികളില്‍ ചൈനീസ് നഗരമായ ക്വിങ്‌ഡോയില്‍ നടക്കുന്ന എസ്‌സിഒ ഉച്ചക്കോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
Next Story

RELATED STORIES

Share it