Flash News

പാകിസ്താനില്‍ ഡ്രോണ്‍ ആക്രമണം വ്യാപിപ്പിക്കാന്‍ യുഎസ് ഒരുങ്ങുന്നു



വാഷിങ്ടണ്‍: പാകിസ്താനില്‍ സായുധസംഘങ്ങള്‍ക്കുനേരെ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വ്യാപിപ്പിക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപോര്‍ട്ട്. പാക് സൈന്യവുമായി ബന്ധമുള്ള സായുധ സംഘടനകള്‍ അഫ്ഗാനില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ഇക്കാര്യം ട്രംപ് സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം. പാകിസ്താനുള്ള സഹായം വെട്ടിക്കുറക്കാനും സാധ്യതയുണ്ട്. സായുധ സംഘടനകള്‍ക്ക് സഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന യുഎസ് ആവശ്യത്തോടുള്ള പാക് പ്രതികരണം ആശാവഹമല്ല. അതേ സമയം, പാകിസ്താനുമായുള്ള ബന്ധത്തില്‍ വിള്ളലില്ലെന്നും കൂടുതല്‍ മികച്ച സഹകരണമുണ്ടാവുമെന്നും ചില യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാകിസ്താനില്‍ ഡ്രോണ്‍ ആക്രമണം ശക്തമാക്കുമെന്ന വാര്‍ത്തയോട് വൈറ്റ്ഹൗസും യുഎസിലെ പാക് എംബസിയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it