Flash News

പാകിസ്താനില്‍ ചാരപ്പണി നടത്തിയെന്ന് ഇന്ത്യക്കാരന്റെ കുറ്റസമ്മതം; ആരോപണങ്ങള്‍ നിഷേധിച്ച് ഇന്ത്യ

പാകിസ്താനില്‍ ചാരപ്പണി നടത്തിയെന്ന് ഇന്ത്യക്കാരന്റെ കുറ്റസമ്മതം; ആരോപണങ്ങള്‍ നിഷേധിച്ച് ഇന്ത്യ
X
kalbhushen-singh

കറാച്ചി: പാകിസ്താനില്‍ ഇന്ത്യയ്ക്കുവേണ്ടി ചാരപ്പണി നടത്തിയെന്ന് പിടിയിലായ ഇന്ത്യക്കാരന്‍ കല്‍ഭൂഷണ്‍ യാദവിന്റെ കുറ്റസമ്മതം. പാക് സര്‍ക്കാര്‍  കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിവരം പുറത്ത് വിട്ടത്. കല്‍ഭൂഷണ്‍ യാദവിന്റെ ആറു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്.

ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയ്ക്കു വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. 2013 മുതലാണ് താന്‍ റോയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്്.  ഇന്ത്യന്‍ നേവി ഉദ്ദ്യോഗസഥനാണ് താന്‍. ബലൂചിസ്താനില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് കാരണം ഇന്ത്യയാണ്. കറാച്ചിയില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് കാരണവും ഇന്ത്യ തന്നെയാണ്. പാകിസ്താനില്‍ നിന്ന് ഇറാനിലേക്ക് കടക്കുന്നതിനിടയിലാണ് താന്‍ പാകിസ്താനില്‍ പിടിയിലായത്-യാദവ് വീഡിയോയില്‍ പറയുന്നു.
എന്നാല്‍ ഇന്ത്യ പാകിസ്താന്റെ ആരോപണം നിഷേധിച്ചിട്ടുണ്ട്.ഇറാനില്‍ ബിസിനസ് നടത്തുന്ന യാദവിനെ പാകിസ്താന്‍ തട്ടിക്കൊണ്ടുപോയതാണെന്നും ഭീഷണിപ്പെടുത്തി പാകിസ്താന്‍ യാദവിനെ കൊണ്ട് കുറ്റസമ്മതം നടത്തിച്ചതാണെന്നും ഇന്ത്യ പറഞ്ഞു. പാകിസ്താനിലെ ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയ ഉദ്ദ്യോഗസ്ഥരെ യാദവിനെ കാണിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it