പാകിസ്താനില്‍ ഗുണ്ടാസംഘം 13 പേരെ കൊലപ്പെടുത്തി

ഇസ്‌ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഗുണ്ടാസംഘം ഏഴു പോലിസുകാരുള്‍പ്പെടെ 13 പേരെ കൊലപ്പെടുത്തി. 22 പോലിസുകാരെ ബന്ദികളാക്കുകയും ചെയ്തിട്ടുണ്ട്. രാജന്‍പൂര്‍ ജില്ലയിലെ ചെറുദ്വീപില്‍ പ്രവര്‍ത്തിച്ചുവരുന്ന ചോട്ടു എന്ന സംഘത്തില്‍ പെട്ടവരെ തുരത്തി ദ്വീപ് തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടയിലാണ് സംഭവം. ഒമ്പത് ദിവസമായി മേഖലയില്‍ പോലിസും സൈന്യവും സംയുക്തമായി ദൗത്യത്തിലേര്‍പ്പെട്ടു വരുകയാണ്.
പോലിസും സൈന്യവുമുള്‍പ്പെടെ 1600ഓളം പേരാണ് ദൗത്യത്തിലുള്ളതെന്ന് പോലിസ് വക്താവ് ഗുലാം മുബശ്ശിര്‍ മാക്കെന്‍ അറിയിച്ചു. അതേസമയം, ബന്ദികളെ മോചിപ്പിക്കാന്‍ കൂടുതല്‍ സൈനികരെ മേഖലയിലേക്കയച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it