Flash News

പാകിസ്താനില്‍ ഖനി അപകടം: ഏഴു മരണം

പാകിസ്താനില്‍ ഖനി അപകടം: ഏഴു മരണം
X
Pakistan mine disaster

ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ കല്‍ക്കരി ഖനി തകര്‍ന്ന് ഏഴു പേര്‍ മരിച്ചു. പത്തോളം പേര്‍ക്കു പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓറക്‌സായിയിലെ കല്‍ക്കരി ഖനിയില്‍ ശനിയാഴ്ച രാത്രിയാണ് അപകടം. 48 ഓളം പേര്‍ ഖനിക്കുള്ളില്‍ കുടുങ്ങിയിരിക്കുകയാണ്. പാകിസ്താനിലെ വടക്കന്‍ മേഖലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് അപകടമുണ്ടായത്.
Next Story

RELATED STORIES

Share it