പാകിസ്താനില്‍ കുടുങ്ങിയ ഗീത 26ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: 15 വര്‍ഷം മുമ്പ് യാദൃശ്ചികമായി അതിര്‍ത്തികടന്ന് പാകിസ്താനിലെത്തിയ ബിഹാര്‍ സ്വദേശിനി ഗീത 26ന് ഇന്ത്യയില്‍ തിരിച്ചെത്തും. ബധിരയും മൂകയുമായ ഗീതയെ ലാഹോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സംജോത എക്‌സ്പ്രസില്‍വച്ചാണ് പോലിസ് കണ്ടെത്തിയത്. അന്ന് ഏഴു വയസ്സുണ്ടായിരുന്ന ഗീതയ്ക്ക് ഇപ്പോള്‍ 22 വയസ്സാണ്. ചാരിറ്റബിള്‍ എദ്ഹി ഫൗണ്ടേഷനിലെ അഞ്ചംഗ ഉദ്യോഗസ്ഥസംഘം ഇന്ത്യയിലേക്കുള്ള യാത്രയില്‍ ഗീതയെ അനുഗമിക്കും. സര്‍ക്കാര്‍ അതിഥികളെന്ന നിലയിലായിരിക്കും ഇവരെ സ്വീകരിക്കുകയെന്നു വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അയച്ചുകൊടുത്ത ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ തന്റെ അച്ഛന്‍, ചിറ്റമ്മ, സഹോദരന്‍മാര്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഗീതയുടെ കുടുംബം ബിഹാറിലാണു താമസിക്കുന്നത്.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നിര്‍ദേശാനുസരണം പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി സി എ രാഘവനും ഭാര്യയും കഴിഞ്ഞ ആഗസ്തില്‍ ഗീതയെ സന്ദര്‍ശിച്ചിരുന്നു. ഗീതയുടെ രക്ഷിതാക്കളെ സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്താനാണു സര്‍ക്കാരിന്റെ പദ്ധതി. അതിനു ശേഷമായിരിക്കും അവരെ രക്ഷിതാക്കള്‍ക്കു കൈമാറുക.
Next Story

RELATED STORIES

Share it