Flash News

പാകിസ്താനില്‍വെടിവയ്പ് : 10 തൊഴിലാളികള്‍ കൊല്ലപ്പെട്ടു



ഇസ്‌ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാക് പ്രവിശ്യയായ ബലൂചിസ്താനില്‍ മോട്ടോര്‍ ബൈക്കിലെത്തിയ തോക്കുധാരികള്‍ നടത്തിയ വെടിവയ്പില്‍ 10 നിര്‍മാണത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഗ്വാദറിന്റെ സമീപപ്രദേശമായ പെഷുകാന്‍ ഗാന്‍സില്‍ നിര്‍മാണത്തൊഴിലാളികള്‍ക്കു നേരെയാണ് രണ്ടംഗ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം മേഖലയില്‍ സ്വയംഭരണത്തിനു വേണ്ടി സായുധ പോരാട്ടം നടത്തുന്ന ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഏറ്റെടുത്തു.
Next Story

RELATED STORIES

Share it