Flash News

പാകിസ്താനിലെ സായുധപ്രവര്‍ത്തനം :യുഎന്നില്‍ വിമര്‍ശനവുമായി ഇന്ത്യ



ന്യൂയോര്‍ക്ക്: സായുധസംഘങ്ങള്‍ക്ക് അഭയമൊരുക്കുന്ന പാകിസ്താനെതിരേ നടപടിയെടുക്കാന്‍ മടിക്കുന്ന യുഎന്നിനും യുഎസിനുമെതിരേ പരോക്ഷ വിമര്‍ശനവുമായി ഇന്ത്യ. അഫ്ഗാനിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തില്‍ ഇന്ത്യയുടെ യുഎന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീനാണ് വിമര്‍ശനമുന്നയിച്ചത്. അതേസമയം, രാജ്യാന്തര നിയമങ്ങളും മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ലംഘിക്കുന്നതില്‍ മുന്നില്‍നില്‍ക്കുന്ന പാക് താലിബാന്‍, ഹഖാനി ശൃംഖല, ഐഎസ്, അല്‍ഖാഇദ, ലശ്കറെ ത്വയ്യിബ, ജയ്‌ശെ മുഹമ്മദ് തുടങ്ങിയ സംഘടനകളെ കൈകാര്യം ചെയ്യുന്നതില്‍ രാജ്യാന്തരസമൂഹം വേണ്ടത്ര ഉല്‍സാഹം കാട്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സായുധസംഘങ്ങള്‍ക്ക് ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. ജനാധിപത്യത്തില്‍ അധിഷ്ഠിതമായ സുരക്ഷിതത്വവും സ്ഥിരതയും സമ്പല്‍സമൃദ്ധിയുമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനോട് വ്യക്തമായ അനിഷ്ടം കാണിക്കുന്നവരാണിവരെന്നും അക്ബറുദ്ദീന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it