പാകിസ്താനിലെ ആദ്യ വനിതാ കാര്‍ മെക്കാനിക്കായി ഉസ്മ നവാസ്

മുല്‍ത്താന്‍: പാകിസ്താനിലെ ആദ്യ വനിതാ കാര്‍ മെക്കാനിക്കായി 24കാരിയായ ഉസ്മ നവാസ്. മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടിയ ഉസ്മ പാകിസ്താനിലെ കിഴക്കന്‍ നഗരമായ മുല്‍ത്താനിലെ ഓട്ടോ റിപ്പയര്‍ ഗാരേജിലാണ് ജോലി ചെയ്യുന്നത്. വാഹനങ്ങളുടെ വര്‍ക്ക്‌ഷോപ്പുകളില്‍ ജോലി ചെയ്യാന്‍ പാകിസ്താനിലെ സാമൂഹികാവസ്ഥ പെണ്‍കുട്ടികള്‍ക്ക് അനുവാദം നല്‍കുന്നില്ല.
കുടുംബത്തിലെ സാമ്പത്തിക പരാധീനതയാണ് വിലക്കുകളെ മറികടന്ന് ഇത്തരത്തിലൊരു ജോലി ഏറ്റെടുക്കാന്‍ അവരെ നിര്‍ബന്ധിച്ചത്. സ്വയം അധ്വാനിച്ച് ജീവിക്കാന്‍ അവസരം ലഭിക്കുന്നത് അഭിമാനകരമാണെന്നും ഇത് മറ്റുള്ള വനിതകള്‍ക്ക് പ്രചോദനമാകുമെന്നു പ്രതീക്ഷിക്കുന്നതായും ഉസ്മ കൂട്ടിച്ചേര്‍ത്തു.
ഉസ്മയ്ക്ക് ഈ ജോലി വലിയ താല്‍പര്യമായിരുന്നെന്നും അതുകൊണ്ടാണ് വിലക്കുകളെ പോലും ഭയപ്പെടാതെ അവളുടെ ആഗ്രഹത്തിനൊപ്പം നിന്നതെന്നും പിതാവ് മുഹമ്മദ് നവാസ് പറഞ്ഞു.

Next Story

RELATED STORIES

Share it