Flash News

പാകം ചെയ്തതും, വീട്ടിലുണ്ടാക്കിയതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് യുഎഇ വിമാനത്താവളങ്ങളില്‍ വിലക്ക്

പാകം ചെയ്തതും, വീട്ടിലുണ്ടാക്കിയതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് യുഎഇ വിമാനത്താവളങ്ങളില്‍ വിലക്ക്
X
ദുബയ്: പാകം ചെയ്തതും വീട്ടിലുണ്ടാക്കിയതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് യുഎഇ വിമാനത്താവളങ്ങളില്‍ വിലക്ക്. മാര്‍ച്ച് നാല് മുതലാണ് വിലക്ക്. 13 ഇനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.



പാകം ചെയ്തതും വീട്ടിലുണ്ടാക്കിയതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് പുറമെ കൊക്കൈന്‍, ഹാഷിഷ്, ഹെറോയിന്‍ തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍, ബഹിഷ്‌കൃത രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍, ഇസ്രയേലില്‍ നിര്‍മ്മിച്ചതോ ഇസ്രയേലി വ്യാപാരമുദ്രകളോ ലോഗോകളോ ഉള്‍ക്കൊള്ളുന്ന വസ്തുക്കള്‍, ആനക്കൊമ്പ്, ചൂതാട്ട ഉപകരണങ്ങള്‍, മൂന്ന് പാളികളുള്ള മീന്‍ വലകള്‍, പ്രതിമകള്‍, ശില്‍പങ്ങള്‍, ഇസ് ലാമിക ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായതോ, മോശമായി ചിത്രീകരിക്കുന്നതോ ആയ അച്ചടി പ്രസിദ്ധീകരണങ്ങള്‍, പെയിന്റിങുകള്‍, ഫോട്ടോകള്‍, പുസ്തകങ്ങള്‍, യുഎഇ കസ്റ്റംസ് നിയമങ്ങള്‍ അല്ലെങ്കില്‍ രാജ്യത്തെ മറ്റേതെങ്കിലും നിയമങ്ങള്‍ അനുസരിച്ച് നിരോധനമേര്‍പ്പെടുത്തിയ വസ്തുക്കള്‍, വ്യാജ കറന്‍സി, തുടങ്ങി പതിമൂന്ന് ഇനങ്ങള്‍ക്കാണ് വിമാനത്താവളങ്ങളില്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it