Flash News

പശ്ചിമ റെയില്‍വേക്ക് കോടികളുടെ നഷ്ടമെന്ന് വിവരാവകാശ രേഖ



മുംബൈ: കേന്ദ്ര സര്‍ക്കാര്‍ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി മുന്നോട്ട് പോവുന്ന മുംബൈ-അഹ്മദാബാദ് റൂട്ടില്‍ നിലവില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത് വന്‍ നഷ്ടത്തിലാണെന്ന് വിവരാവകാശരേഖ. ട്രെയിനില്‍ 40 ശതമാനം സീറ്റുകള്‍ കാലിയായിട്ടാണ് സര്‍വീസ് നടത്തുന്നതെന്നും ഇതു പശ്ചിമ റെയില്‍വേക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകനാണ് വിവരാവകാശ നിയമപ്രകാരം കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകള്‍ ശേഖരിച്ചത്. യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് മൂന്നു മാസത്തിനുള്ളില്‍ 30 കോടി രൂപയുടെ നഷ്ടം പശ്ചിമ റെയില്‍വേക്കുണ്ടാക്കിയെന്നും റിപോര്‍ട്ടില്‍ അധികൃതര്‍ സമ്മതിക്കുന്നു.  ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ളതാണ് കണക്കുകള്‍. ഒരു ലക്ഷം കോടി രൂപയുടെ  മുംബൈ-അഹ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത് വേണ്ടത്ര ആസൂത്രണമില്ലാതെയാണെന്നും സര്‍ക്കാരിനിത് കനത്ത നഷ്ടം വരുത്തിവയ്ക്കുമെന്നും വിവരാവകാശ പ്രകാരം നഷ്ടക്കണക്ക് പുറത്തുകൊണ്ടുവന്ന അനില്‍ ഗല്‍ഗാലി അഭിപ്രായപ്പെട്ടു. ബുള്ളറ്റ് ട്രെയിന്‍ റൂട്ടില്‍ മറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. നിലവില്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത് നഷ്ടത്തിലായിരിക്കെ പുതിയ സര്‍വീസ് ആരംഭിക്കാത്തത് റെയില്‍വേക്ക് കനത്ത നഷ്ടം വരുത്തിവയ്ക്കുമെന്നും വിലയിരുത്തലുകളുണ്ട്. 1.10 ലക്ഷം കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്.
Next Story

RELATED STORIES

Share it